പറവൂർ: രണ്ട് അദ്ധ്യയന വർഷങ്ങൾ കവർന്ന കൊവിഡ് കാലത്തിനുശേഷം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ പ്രവർത്തനങ്ങൾ സജീവവും ക്രിയാത്മകവുമാക്കാനായി 'ഇൻസ്പയർ 22"ന് തുടക്കമായി. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു.
സ്കൂളിന്റെ സൗകര്യങ്ങൾ വികസിപ്പിക്കാനായി അരുൺ ഗോപി തയ്യാറാക്കിയ സ്കൂൾ മാസ്റ്റർ പ്ലാൻ പി.ടി.എ പ്രസിഡന്റ് ജാസ്മിൻ കരീം നഗരസഭ ചെയർപേഴ്സണിന് നൽകി. എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ കാൻസർ രോഗികൾക്കായി കേശദാനം നടത്തി. ഈസി എക്സാം എന്ന വിഷയത്തിൽ ക്ലാസ് നടന്നു. കൗൺസിലർ കെ.ജെ. ഷൈൻ, പ്രിൻസിപ്പൽ കെ.ആർ. ഗിരിജ, ഹെഡ്മിസ്ട്രസ് എസ്. സിനി, അഡ്വ.ബിജു തോമസ് തുടങ്ങിയവർ പങ്കെടുത്തു.