df

കൊച്ചി: വേസ്റ്റ് പേപ്പർ ക്ഷാമവും ക്രാഫ്റ്റ് പേപ്പറുകളുടെ വി​ലവർദ്ധനവും മൂലം കൊറുഗേറ്റഡ് ഷീറ്റ് മി​ല്ലുകളും പായ്ക്കിംഗ് ബോക്‌സ് നിർമ്മാതാക്കളും പ്രതിസന്ധിയിൽ. കൊറുഗേറ്റഡ് ഷീറ്റ് നി​ർമ്മി​ക്കാനുള്ള അസംസ്കൃത വസ്തു പ്രധാനമായും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപയോഗശൂന്യമായ ക്രാഫ്റ്റ് പേപ്പർ, ഡ്യൂപ്ലക്‌സ് ബോർഡ് എന്നിവയാണ്. നേരത്തെ യൂറോപ്യൻ വിപണികളിൽ നിന്നായിരുന്നു ഇറക്കുമതി. അവിടങ്ങളിലും ലഭ്യതക്കുറവുള്ളതിനാൽ അമേരിക്കയിൽ നിന്നാണ് പഴയ കാർട്ടണുകൾ ഇറക്കുമതി ചെയ്യുന്നത്. ഇതിന് വില കൂടുതലാണ്. ലഭ്യതയും കുറവാണ്.

ആഭ്യന്തര വിപണിയിൽ കച്ചവടം കുറവായതിനാൽ ലോക്കൽ വേസ്റ്റും കുറവാണ്. ഇറക്കുമതിക്കും നിയന്ത്രണങ്ങളായി. പല മില്ലുകളും മാസത്തി​ൽ പകുതി ദിവസവും പ്രവർത്തിക്കുന്നില്ല. ഷീറ്റുകളുടെ വി​ല മി​ല്ലുകൾ വർദ്ധി​പ്പി​ച്ചതി​ന് പി​ന്നാലെ ക്രാഫ്റ്റ് പേപ്പറിന്റെ വിലയും രണ്ട് മാസത്തിനിടെ വർദ്ധി​ച്ചു.

അസംസ്കൃത വസ്തുക്കളുടെ വിലവർധനവും ലഭ്യതക്കുറവും മൂലം കൊറുഗേറ്റഡ് ബോക്സുകളുടെ വില കൂട്ടേണ്ട സ്ഥിതിയി​ലാണ് നി​ർമ്മാതാക്കൾ.

പി​ടി​ച്ചു നി​ൽക്കണമെങ്കി​ൽ കുറഞ്ഞത 15% എങ്കി​ലും വി​ല വർദ്ധി​പ്പി​ക്കേണ്ടി​ വരുമെന്ന്

കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സേവിയർ ജോസും

കോ ഓർഡിനേറ്റർ ജി. രാജീവും പറഞ്ഞു.