t

കുറുപ്പംപടി: സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കുറുപ്പംപടി ലോക്കൽ കമ്മിറ്റിയുടെ വിവിധ ബ്രാഞ്ചുകളിലെ പതാകദിനാചരണം ആവേശമായി. കുരുപ്പപാറ ബ്രാഞ്ചിൽ തട്ടാം പുറംപടിയിൽ ലോക്കൽ കമ്മിറ്റി അംഗം ടി.എ. അനിൽകുമാർ പതാക ഉയർത്തി. അഭിലാഷ്, ബിനു പി.കെ., മനു സി. മോഹൻ, നന്ദു റെജി തുടങ്ങിയവർ പങ്കെടുത്തു.

ആട്ടുപടിയിൽ മുതിർന്ന അംഗം കുര്യാക്കോസ് പതാക ഉയർത്തി. രായമംഗലത്ത് കനാൽ കവലയിൽ ഏരിയ കമ്മിറ്റി അംഗം എസ്.മോഹൻ പതാക ഉയർത്തി. ബ്രാഞ്ച് സെക്രട്ടറി കെ.ആർ.സുരേഷ് കുമാർ, ബ്രാഞ്ച് അംഗങ്ങൾ, ഡി.വൈ.എഫ്.ഐ പ്രവർത്തകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.