
അങ്കമാലി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി വിഷ്ണു രാമചന്ദ്രന്റെ നേതൃത്വത്തിൽ ശിവജിപുരത്ത് നിർമ്മിച്ച 'സർവ്വരാജ്യ തൊഴിലാളി" അനുസ്മരണ ശില്പം അങ്കമാലി ഏരിയ സെക്രട്ടറി കെ.കെ. ഷിബു അനാച്ഛാദനം ചെയ്തു. ജീമോൻ കുര്യൻ, കെ.വൈ. വർഗീസ്, ജോസഫ് പാറേക്കാട്ടിൽ, കെ.വി. പീറ്റർ, പി.വി. ജോയ്, സുഗതൻ കുന്നുംപുറം എന്നിവർ സംബന്ധിച്ചു.