കളമശേരി: എടയാർ അർജുന നാച്വറൽ കമ്പനിക്കു മുന്നിൽ ബി​.എം.എസ് ഉപരോധസമരം നടത്തി. 30 ഓളം തൊഴിലാളികൾ യൂണിയനിൽ ചേർന്നതിന്റെ പേരിൽ മാനേജ്മെന്റ് നടത്തുന്ന തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരമെന്ന് ഭാരവാഹി​കൾ പറഞ്ഞു. യൂണിറ്റ് പ്രസിഡൻ്റ് കെ.എസ്.ഷിബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി വി.കെ.അനിൽകുമാർ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ പി.വി. ശ്രീവിജി, കെ.എസ്.ശ്യാംജിത്ത്, മേഖല ഭാരവാഹികളായ ടി.ആർ.മോഹനൻ, പി.കെ.സുദർശൻ, പി.ബി മുരളി , എ.ഡി. അനിൽകുമാർ, എ.അനിൽകുമാർ എന്നിവർ സംസാരിച്ചു.