കടമക്കുടി: സി.ഡി.എസ്. തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഇടപെടൽ ആരോപിച്ച് കടമക്കുടി പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങൾ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. ഇടതുപക്ഷ ഭരണനേതൃത്വം കുടുംബശ്രീയെ സി.പി.എം പോഷക സംഘടനയാക്കി മാറ്റുകയാണെന്നും കുടുംബശ്രീ അംഗങ്ങളെ തമ്മിലടിപ്പിച്ചാണ് സി.ഡി.എസ്. പിടിച്ചെടുത്തതെന്നും പ്രതിപക്ഷം ആരോപിച്ചു. യു.ഡി.എഫ് അംഗങ്ങളായ ഡൈനേഷ്യസ് പി.ആർ., എം.എസ്. ആന്റണി, ജെയിനി സെബാസ്റ്റ്യൻ, ഹൈബിൻ അഗസ്റ്റിൻ, രജനി പ്രദീപ്കുമാർ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.