ആലങ്ങാട്: ഹ്യൂമൻ റൈറ്റ്‌സ് ലാ സെന്ററിന്റെ നേതൃത്വത്തിൽ വെളിയത്തുനാട് എം.ഐ.യു.പി. സ്‌കൂളിലേക്ക് ഉച്ചഭക്ഷണം പാകംചെയ്യാൻ പാത്രങ്ങൾ നൽകി. എച്ച്.ആർ.എൽ.സി രക്ഷാധികാരി അഷ്റഫ് മണത്താട്ട് പ്രധാനാദ്ധ്യാപിക കെ.ജെ. ശാന്തയ്ക്ക് പാത്രങ്ങൾ കൈമാറി. എച്ച്.ആർ.എൽ.സി. പ്രസിഡന്റ് നിസാം പാനായിക്കുളം, സെക്രട്ടറി ഷാനവാസ് ചാത്തൻകോടത്ത്, ട്രഷറർ റിയാസ് വേഴപ്പിള്ളി, അദ്ധ്യാപിക സിമി സാം, പി.ടി.എ അംഗം റസാഖ് എന്നിവർ പങ്കെടുത്തു.