
ആലങ്ങാട്: ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്ക് സബ്‌സിഡി തുക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ് വിതരണോദ്ഘാടനം നിർവഹിച്ചു. പരമാവധി മൂന്നുലക്ഷം രൂപയാണ് സബ്‌സിഡി തുക. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ജയശ്രീ ഗോപീകൃഷ്ണൻ, ട്രീസ മോളി, പി.എ.അബുബക്കർ, ബ്ലോക്ക് മെമ്പർ റാണി മത്തായി, വ്യവസായ വികസന ഓഫീസർ സാജൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.