മൂവാറ്റുപുഴ: കേന്ദ്ര സ്പോർട്സ് യുവജന കാര്യമന്ത്രാലയം, നാഷണൽ സർവീസ് സ്കീം അസിസ്റ്റന്റ് പ്രോഗ്രാം അഡ്വൈസറും കേരളം, ലക്ഷദ്വീപ് അടങ്ങിയ സൗത്ത് റീജിയണിന്റെ എൻ.എസ്.എസ് റീജിയണൽ ഡയറക്ടറുമായിരുന്ന ജി.പി. സജിത് ബാബുവിന്റെ ഓർമ്മയ്ക്കായി ജന്മനാട്ടിൽ ലൈബ്രറിയൊരുങ്ങി.
മുവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിലാണ് ലൈബ്രറി. കടയ്ക്കൽ കുമ്മിൾ പഞ്ചായത്തിലെ ദർപ്പക്കാട് അംബേദ്കർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന 82 -ാം നമ്പർ അങ്കണവാടി അഡോളസെന്റ് ഗേൾസ് ക്ലബ് വർണ്ണക്കൂട്ടിലെ അംഗങ്ങൾക്കും സമീപ പ്രദേശത്തെ വിദ്യാർത്ഥികൾക്കും വായനാ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം.
മന്ത്രി ജെ ചിഞ്ചുറാണി ലൈബ്രറി ഉദ്ഘാടനം ചെയ്തു. സ്നേഹ സഞ്ജീവനി പദ്ധതിയുടെ ഭാഗമായി കിടപ്പ് രോഗിക്കുള്ള വീൽ ചെയർ സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ അൻസർ ആർ.എൻ കൈമാറി. കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .മധു അദ്ധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെ. നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാദരൻ ,ദർപ്പക്കാട് വാർഡ് അംഗം കെ.റസീന, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ വി. കാർത്തികേയൻ നായർ, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ , ആർ. ആർ .റ്റി കോർഡിനേറ്റർ പ്രസൂൺ മംഗലത്ത്, നന്ദ സജിത് ബാബു, ബ്രഹ്മ നായകം മഹാദേവൻ, വനിത ശിശു വികസന വകുപ്പ് ചടയമംഗലം അഡീഷണൽ ഐ.സി.ഡി.എസ് സി.ഡി.പി.ഒ സീമാ തമ്പി, സൂപ്പർവൈസർമാരായ സബിൻ നിസ, ബാസിമ ബീഗം, കെ.ജെ ഷിനിലാൽ, ഷിബു എം.സി, പൗലോസ് പി.വി, പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, ജഫീഷ് ജെ , മനു ആലിയാട്, സുനിത, കുഞ്ഞുമോൻ തുടങ്ങിയവർ സംസാരിച്ചു.