photo

വൈപ്പിൻ: സംസ്ഥാന വനംകുപ്പിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ വനമിത്ര അവാർഡ് നേടിയ ഐ.ബി. മനോജിനെ എടവനക്കാട് ഹിദായത്തുൽ ഇസ്‌ലാം ഹയർ സെക്കൻ‌ഡറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഹിസയുടെ നേതൃത്വത്തിൽ നാട്ടുമാവിൻതൈ നൽകി ആദരിച്ചു. സ്‌കൂളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എ.യു. യൂനസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുല്ലക്കര സക്കരിയ, സ്‌കൂൾ മാനേജർ ഡോ.വി.എം.അബ്ദുല്ല, പ്രിൻസിപ്പൽ കെ.ഐ. ആബിദ, വൈസ് പ്രിൻസിപ്പൽ വി.കെ.നിസാർ, കെ.എം.ഷംസുദ്ദീൻ, എം.എം.സഫുവാൻ, കെ.എ.മുഹമ്മദ് ഇബ്രാഹിം, സ്റ്റാഫ് സെക്രട്ടറി തസ്‌നി, വി.എ.ഹാമിദ്, ഇ.എച്ച്.സലിം എന്നിവർ പ്രസംഗിച്ചു.