തൃപ്പൂണിത്തുറ: മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്റെ സി.എസ്.ആർ പദ്ധതിയിൽ പെടുത്തി ഉദയംപേരൂർ എസ്.എൻ.ഡി.പി ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകി. പത്താം ക്‌ളാസിലെയും പ്ലസ് വൺ, പ്ലസ് ടുവിലും പഠിക്കുന്ന രണ്ടായിരത്തി ഇരുന്നുറോളം വിദ്യാർത്ഥികൾക്കാണ് രണ്ടാം ഡോസ് കോവാക്സിൻ നൽകുന്നത്.
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അദ്ധ്യക്ഷത വഹിച്ചു. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി, ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ സെന്റർ ഇൻ-ചാർജ്ജ് പ്രീതി നായർ, ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി.കെ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, പ്രിൻസിപ്പൽ ഇ.ജി. ബാബു, ഹെഡ്മിസ്ട്രസ് എൻ.സി. ബീന, ഐ.സി.ഐ.സി.ഐ ഫൗണ്ടേഷൻ റൂറൽ ഇനിഷ്യേറ്റിവ് പ്രോഗ്രാം മാനേജർ സജിത്ത് എസ്. തുടങ്ങിയവർ സംസാരിച്ചു.