road

ആലുവ: റബറൈസ്ഡ് ടാറിംഗിന് പിന്നാലെ മാർക്കറ്റ് റോഡിൽ വീണ്ടും ഭൂഗർഭ കുടിവെള്ള പൈപ്പ് പൊട്ടി. നഗരസഭ ബസ് സ്റ്റാൻഡിന് മുൻഭാഗത്തായാണിത്. കഴിഞ്ഞയാഴ്ചയും പൈപ്പ് പൊട്ടിയിരുന്നു. ഇത് അറ്റകുറ്റപ്പണി നടത്തിയതിന് പിന്നാലെയാണ് വീണ്ടും പൊട്ടിയത്. രണ്ടുദിവസം മുൻപാണ് ചെറിയതോതിൽ വെള്ളം റോഡിനടിയിൽ നിന്ന് വന്നുതുടങ്ങിയത്. പിന്നീട് വെള്ളം വരുന്ന അളവ് കൂടി. നിലവിൽ റോഡിൽ ഒരു ഭാഗത്ത് താഴുകയും സമീപത്ത് വീർത്ത് പൊന്തുകയും ചെയ്തിട്ടുണ്ട്. പൊന്തിയ ഭാഗത്ത് പൈപ്പ് കൂടുതൽ പൊട്ടാനും അതുവഴി വലിയതോതിൽ റോഡ് തകരാനും ഇടയുണ്ട്.