
ആലുവ: പെരുമ്പാവൂർ ദേശസാത്കൃത റൂട്ടിൽ കുട്ടമശേരി ആനിക്കാട് കവലയ്ക്ക് സമീപം റോയൽ ബേക്കറിക്ക് മുന്നിൽ നിയന്ത്രണംവിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. മുടിക്കൽ വഞ്ചിനാട് പണിച്ചര്കുടി വീട്ടിൽ അലിയാരെ (60) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും മുടിക്കൽ മുച്ചേത്ത് വീട്ടിൽ മുഹമ്മദിനെ (58) ആസ്റ്റർ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും തലയ്ക്ക് ഗുരുതരപരിക്കുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ആലുവയിൽ നിന്ന് മുടിക്കൽ ഭാഗത്തേക്ക് പോയ ഓട്ടോയാണ് എതിർദിശയിൽ നിന്നുവന്ന കാർ തട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ടത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു .