crime

മൂവാറ്റുപുഴ: ബസ് യാത്രക്കാരിയുടെ പേഴ്‌സ് മോഷ്ടിക്കാൻ ശ്രമിച്ച സ്ത്രീയെ മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തെങ്കാശി പൂക്കട തെരുവിൽ മഞ്ജുവിനെയാണ് (40) മുവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുവാറ്റുപുഴ - പെരുമ്പാവൂർ റോഡിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിൽ ആണ് സംഭവം.

തൃക്കളത്തൂർ കാവുംപടി ഭാഗത്തുനിന്ന് പായിപ്ര ഭാഗത്തേക്ക് സഞ്ചരിച്ച യാത്രക്കാരി ഇറങ്ങാൻ തുടങ്ങുമ്പോൾ തിരക്കുണ്ടാക്കി സിബ്ബ് തുറന്ന് ബാഗിൽ നിന്ന് പേഴ്‌സ് കൈക്കലാക്കാൻ മഞ്ജു ശ്രമിക്കുകയായിരുന്നു. യാത്രക്കാരി ബഹളംവച്ചതിനെ തുടർന്ന് ബസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. അന്വേഷണസംഘത്തിൽ മുവാറ്റുപുഴ പൊലീസ് ഇൻസ്‌പെക്ടർ എം.കെ.സജീവ്, എസ്.ഐ. സയിദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണൻ, സി.പി.ഒമാരായ മിഥു മോഹൻ, സന്ധ്യ ടി.കെ എന്നിവരാണ് ഉണ്ടായിരുന്നത്.