deec

പെരുമ്പാവൂർ: പതിറ്റാണ്ടുകളായി ജീവകാരുണ്യരംഗത്ത് സജീവമായ ഡീക്കൺ ടോണി മേതലയെ ഗ്ലോബൽ ഹ്യൂമൻ പീസ് യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ചെന്നൈ ഭാരതീയ വിദ്യാഭവനിൽ നടന്ന പരിപാടിയിൽ യൂണിവേഴ്സിറ്റി സ്ഥാപകനും ചാൻസലറുമായ ഡോ.പി. മാനവേൽ ഡീക്കൺ ടോണി മേതലയ്ക്ക് ഡോക്ടർ ഒഫ് സോഷ്യൽ സർവ്വീസ് സർട്ടിഫിക്കറ്റും പദക്കവും സമ്മാനിച്ചു.