bvvs

മൂവാറ്റുപുഴ: ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ സമ്മേളന നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. ബി.വി.വി.എസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എൻ. അജിത് കർത്ത അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.ആർ. ജീവൻ സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി എം.കെ. മുരുകൻ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം അദ്ധ്യക്ഷൻ എസ്. ശശിധരൻ മേനോൻ സമ്മേളന വിജയത്തിനായി ഒരുലക്ഷം രൂപ ടോക്കൺ നൽകി സാമ്പത്തിക സമാഹരണം ഉദ്ഘാടനം ചെയ്തു.

ജില്ലൈ ട്രഷറർ ദീപ ഗണേഷ് നന്ദി പറഞ്ഞു. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ ജില്ലയിലെ പ്രഥമ വാർഷിക സമ്മേളനം മാർച്ച് 20 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിലാണ് നടക്കുന്നത്. 101 പേരടങ്ങുന്ന സ്വാഗതസംഘമാണ് രൂപീകരിച്ചത്.

മുൻ പി.എസ്.സി ചെയർമാൻ കെ.എസ്. രാധാകൃഷ്ണൻ,​ ഡോ.സബയിൻ (എം.ഡി.,​ സബയിൻ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ), ജയന്തൻ നമ്പൂതിരി (എം.ഡി.,​ ലോട്ടസ് ബിൽഡേഴ്സ്), വേണുഗോപാൽ,​ എസ്. ദിവാകരൻ പിള്ള,​ എസ്. ശശിധരമേനോൻ,​ എം.ജി. അനൂപ് എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.