
മൂവാറ്റുപുഴ: അരമനപടിയിൽ ഇന്നലെ വൈകിട്ട് മൂന്നിന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഏറെനേരം ഗതാഗതം സ്തംഭിച്ചു. മുന്നിൽപോയ കാർ പെട്ടന്ന് നിറുത്തിയതോടെ പിന്നിലുണ്ടായിരുന്ന ഓട്ടോ കാറിലും ഓട്ടോയ്ക്ക് പിന്നിൽ മറ്റൊരുകാറും ഇടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി. പൊലീസെത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.