നെട്ടൂർ: നെട്ടൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിയ ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് ആറു മണിവരെയുള്ള ഒ.പിയുടെ പ്രവർത്തനം അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് സി.പി.ഐ നെട്ടൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ നെട്ടൂർ ബ്രാഞ്ച് സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് അംഗം കെ.എൻ. ഗോപി ഉദ്ഘാടനം ചെയ്തു. എ.എസ്. വിനീഷ് അദ്ധ്യക്ഷനായി. സി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ടി.ബി. ഗഫൂർ, മണ്ഡലംകമ്മിറ്റി അംഗം എ.ആർ. പ്രസാദ്, ബ്രാഞ്ച് സെക്രട്ടറി എ.കെ. കാർത്തികേയൻ, പി.പി. രവി, ഷൈല പ്രസാദ്, സംഗീത അജിത്ത്, രമ ശശി എന്നിവർ പ്രസംഗിച്ചു. സി.പി.ഐ നെട്ടൂർ ബ്രാഞ്ച് സെക്രട്ടറിയായി സംഗീത അജിത്തിനെയും അസിസ്റ്റന്റ് സെക്രട്ടറിയായി പി.പി. രവിയെയും തിരഞ്ഞെടുത്തു.