മൂവാറ്റുപുഴ: ലോക മാതൃഭാഷാദിനം പായിപ്ര ഗവ.യുപി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. സ്കൂളിൽ നടന്ന ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് വി. എ. റഹീമ ബീവി മാതൃഭാഷാദിന സന്ദേശം നൽകി. അദ്ധ്യാപക വിദ്യാർത്ഥിനി അഥീന കെ. സാജു ഭാഷാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കുട്ടികളുടെ കവിതാലാപനം, കടങ്കഥാപയറ്റ്, പുസ്തകാസ്വാദനം, പോസ്റ്റർ നിർമ്മാണം, സാഹിത്യകാരനെ പരിചയപ്പെടുത്തൽ എന്നിവയും നടന്നു. അദ്ധ്യാപകരായ കെ.എം. നൗഫൽ, സെലീന എ. എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അദ്ധ്യാപക വിദ്യാർത്ഥികളായ അനു മോൾ മാത്യു, ആഷ്ന എം. എ,അലീന ജോസഫ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.