മൂവാറ്റുപുഴ: ഒരു പതിറ്റാണ്ടായി ബംഗാളിൽ സാമൂഹ്യപ്രവർത്തനം നടത്തി വരുന്ന പായിപ്ര ഗ്രാമ പഞ്ചായത്തിന്റെ അഭിമാനമായ നാസർ ബന്ധുവിനെ പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സമ്മേളനം പായിപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. ഷാജു സ്വാഗതം പറഞ്ഞു. നാസർ ബന്ധുവിനുള്ള ഉപഹാരസമർപ്പണം താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സി.കെ. ഉണ്ണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റീന സജി, കെ.കെ.ഉമ്മർ, കെ.കെ. ശ്രീകാന്ത്, പായിപ്ര കൃഷ്ണൻ, കെ.എൻ.നാസർ ,നാസർ സിനാജ് ഇലവും കുടി, സജി ചോട്ടുഭാഗത്ത് , നാസർ ബന്ധു ,ഹസൻ മാസ്റ്റർ , എം.എം. കബീർ , നാസർ ഹമീദ് , കെ.പി. ജോയി , ടി.എം. മൂസ, വി.എം. റഫീക്ക് എന്നിവർ സംസാരിച്ചു.