മൂവാറ്റുപുഴ: കായനാട് ഗവ.എൽ.പി സ്കൂളിൽ പ്രഭാത ഭക്ഷണ പരിപാടിക്ക് തുടക്കമായി. പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം മാറാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു കുര്യാക്കോസ് നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് എം.എൽ. ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് എൻ.എം. അയിഷ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. ജോളി, ഭാസ്കരൻ മാസ്റ്റർ, ബാബു പോൾ, ജോയ് സ്കറിയ, ജസി ടീച്ചർ, പി.പി ഷാജി, അദ്ധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. റെജി.പി.വർഗീസ് നന്ദിയും പറഞ്ഞു. മാറാടിയിലുള്ള ഹന്ന റോക്ക് പ്രൊഡക്ട് പ്രൈവറ്റ് ലിമിറ്റഡാണ് പ്രഭാത ഭക്ഷണം സ്പോൺസർ ചെയ്തിരിക്കുന്നത്.