മരട്: പുഴ പുറമ്പോക്ക് ഭൂമി കൈയേറിയതായി പരാതി. തൈക്കൂടത്ത് കൊച്ചിൻ കോർപ്പറേഷൻ 49-ാം ഡിവിഷൻ കുന്നറപാർക്കിനോട് ചേർന്ന് സിൽവർ സാൻഡ് ഐലൻഡ് പാലത്തിന്റെ വലതുവശത്ത് മൂന്ന് സെന്റ് പുഴ പുറമ്പോക്ക് സ്വകാര്യ വ്യക്തി കൈയേറിയതായാണ് പരാതി. ഭൂമി അനധികൃതമായി കൈയേറിയതിനെ തുടർന്ന് വില്ലേജ് ഓഫീസർക്ക് പരാതി നൽകിയതായും വില്ലേജ് ഓഫീസർ സ്ഥലത്ത് നേരിട്ട് പരിശോധിച്ചു. സ്റ്റോപ്പ് മെമ്മോ നൽകി. ഭൂമി നികത്തിയെടുക്കാൻ സാദ്ധ്യതയുള്ളതിനാൽ ജില്ലാ കളക്ടർക്കും പരാതി നൽകിയതായി കോൺഗ്രസ് പൂണിത്തുറ മണ്ഡലം പ്രസിഡന്റ് എ. രതീഷ് കുമാർ പറഞ്ഞു.