കൊച്ചി​: വൈദ്യുതി​ ബോർഡിലെ വമ്പൻ അഴിമതി അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന് ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.കെ പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ അർജ്ജുൻ ഗോപിനാഥ് , ബിജു, കെ.ഡി ഗോപാലകൃഷ്ണൻ, മധു മാടവന, വേണുഗോപാൽ, ഗംഗാധരൻ, മനോജ് കുമാർ, കിഷോർ കുമാർ, ഏരിയാപ്രസിഡന്റ് രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.