v

ആലുവ: 16കാരനുമായുള്ള അവിഹിത ബന്ധത്തിൽ ഗർഭിണിയായ 19കാരിക്കെതിരെ പോക്സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയിൽ പീഡനം നടന്നത് എടത്തല പഞ്ചായത്തിലെ കോമ്പാറയിലാണെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് കേസ് എടത്തല പൊലീസിന് കൈമാറി. ഒരേ വിദ്യാലയത്തിൽ വിദ്യാർത്ഥികളായിരിക്കെയാണ് ഇരുവരും തമ്മിൽ അടുപ്പത്തിലായത്. 19കാരിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എടത്തല സി.ഐ പി.ജെ. നോബിൾ 'കേരളകൗമുദി'യോട് പറഞ്ഞു.