കോലഞ്ചേരി: പു​റ്റുമാനൂർ സ്‌കൂളിലെ മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി അക്ഷരമഹോത്സവത്തിന്റെ ഭാഗമായ ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന അദ്ധ്യാപകഅവാർഡ് ജേതാവ് കെ.എം. നൗഫൽ നേതൃത്വം നൽകി. ഓരോ കുട്ടിക്കും ഇഷ്ടമുള്ള വിഷയങ്ങളിൽ സ്വതന്ത്റ രചനയ്ക്ക് അവസരം നൽകി. അദ്ധ്യാപകരായ കെ.എസ്. മേരി, ബിൻസി സി. പൗലോസ്, വി. പ്രിയ, മീജ മൈക്കിൾ, അനുപ്രിയ രാജ്, എം.ജെ. മാളവിക തുടങ്ങിയവർ നേതൃത്വം നൽകി.