കോലഞ്ചേരി: വ്യപാരി വ്യവസായി സമിതി പുത്തൻകുരിശ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുത്തൻകുരിശ് സർക്കാർ യു.പി സ്‌കൂൾ പരിസരവും ക്ലാസ് മുറികളും ശുചീകരിച്ചു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.എസ്. ബാബു, കേലഞ്ചേരി ഏരിയാ പ്രസിഡന്റ് എം.എം. തങ്കച്ചൻ, പുത്തൻകുരിശ് യൂണി​റ്റ് പ്രസിഡന്റ് എം.എം. പൗലോസ്, ഹെഡ്മിസ്ട്രസ് പി.എൻ. നക്ഷത്രവല്ലി, പി.ടി.എ പ്രസിഡന്റ് ബിജു കെ. വർഗീസ്, യൂണി​റ്റ് സെക്രട്ടറി ദിനേഷ്‌കുമാർ ചേനക്കോട്ടിൽ, ഇ.ടി. ലതിക, ആഷ്‌ലി ജോൺ, അന്നമ്മ കുര്യാക്കോസ്, ഡാന ടി. പോൾ തുടങ്ങിയവർ നേതൃത്വം നൽകി.