കോലഞ്ചേരി: സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പഴയകാല പാർട്ടി പ്രവർത്തകരെ ആദരിച്ചു. സി.പി.എം വടയമ്പാടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആദ്യകാല പാർട്ടി പ്രവർത്തകനായ വടയമ്പാടി കിഴുപ്പാതായപ്പിള്ളി മന കെ.എൻ. വിഷ്ണു നമ്പൂതിരിയെ ആദരിച്ചു. ജില്ലാകമ്മിറ്റി അംഗം കെ.വി. ഏലിയാസ് സ്‌നേഹോപഹാരം നൽകി. ഏരിയാകമ്മിറ്റി അംഗം എം.എൻ. മോഹനൻ പൊന്നാട അണിയിച്ചു. ശ്രീജ രാജീവൻ അദ്ധ്യക്ഷയായി.ലോക്കൽസെക്രട്ടറി എം.എൻ. അജിത്ത്, ഏരിയാകമ്മിറ്റി അംഗം എൻ.വി. കൃഷ്ണൻകുട്ടി, സ്ലീബ ഐക്കരകുന്നത്ത്, ഭരത് രാജീവൻ എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. ഭൂപരിഷ്‌കരണ നിയമവുമായി സഹകരിക്കുകയും ഭൂമി വിട്ടുനൽകുകയും ഒട്ടേറെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായി പ്രവർത്തിച്ചിട്ടുമുള്ളയാളാണ് കെ.എൻ. വിഷ്ണു നമ്പൂതിരി.