കിഴക്കമ്പലം: പട്ടിമ​റ്റം ജയഭാരത് വായനശാലാ ഹാളിൽ ക്രിപ്‌​റ്റോ കറൻസിയും ഡിജി​റ്റൽ രൂപയും എന്ന വിഷയത്തിൽ ചർച്ചാക്ലാസ് സംഘടിപ്പിച്ചു. എച്ച്.ഒ.സി മുൻ എം.ഡി പ്രൊഫ. കെ.വി. വർക്കി പട്ടിമ​റ്റം ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് എം.പി. ജോസഫ്, സെക്രട്ടറി സുരേഷ്ബാബു, ഫെഡറൽ ബാങ്ക് മുൻ സീനിയർ മാനേജർമാരായ ടി.വി. യോഹന്നാൻ, പി.വി. സൂസൻ, പ്രൊഫ. ജോസ് ജോസഫ്, കെ.വി. അയ്യപ്പൻകുട്ടി, അനീഷ് പുത്തൻപുരക്കൽ, ജോൺ കട്ടക്കയം, എ.പി. എൽദോസ്, സുരേഷ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.