കിഴക്കമ്പലം: മോറയ്ക്കാല സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റ് നടപ്പാക്കിയ പച്ചക്കറി കൃഷിയുടെ ആദ്യവിളവെടുപ്പ് പ്രിൻസിപ്പൽ പി.വി. ജേക്കബിന്റെ നേതൃത്തിൽ നടത്തി. ഹെഡ്മാസ്റ്റർ ജോസ് മാത്യു, പ്രോഗ്രാം ഓഫീസർ എൽദോ ജോൺ, അജി തോമസ്, റെജി വർഗീസ്, ബേബി സ്‌കറിയ, കെ.ഐ. കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.