പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വർഷത്തെ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് വീൽചെയർ വിതരണംചെയ്തു. രണ്ട് സെറിബ്രൽ പാൾസി വീൽ ചെയറുകളും പന്ത്രണ്ട് ക്രോം പ്ലേറ്റഡ് വീൽചെയറുകളുമാണ് വിതരണംചെയ്തത്. ബ്ലോക്കിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ബ്ലോക്ക് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ സാബു തോമസ്, മെറ്റിൽഡ മൈക്കിൾ, നിതാ സുനിൽ, ഷീബ ജേക്കബ്, സിന്ധു ജോഷി, ഡോ. ശില്പ യു ജെ, ജയശ്രീ പി.എൽ എന്നിവർ പ്രസംഗിച്ചു.