അങ്കമാലി: കേന്ദ്ര ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹ - തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി മാർച്ച് 28, 29 തീയതികളിൽ രാജ്യവ്യാപകമായി നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കുന്നതിനായി സംയുക്ത സമരസമിതി മണ്ഡലം കൺവെൻഷൻ നടത്തി.
യോഗം ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രഹിംകുട്ടി ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ഏരിയാസെക്രട്ടറി സി.കെ. സലിംകുമാർ അദ്ധ്യക്ഷനായി. പി.ടി. പോൾ, അഡ്വ.കെ.കെ. ഷിബു, വി.പി. ജോർജ്, പി.ജെ. വർഗ്ഗീസ്, ടി.പി. ജോർജ്, ഇ.ടി. പൗലോസ്, ബാബു സാനി, പി.പി. അഗസ്റ്റിൻ, പി.വി. ടോമി, മേരി ദേവസിക്കുട്ടി, എം.സി. ഷൈജു, ചന്ദ്രശേഖര വാര്യർ, ടി.പി. ദേവസ്സിക്കുട്ടി, സി.കെ. ബിജു, മാത്യൂസ് കോലഞ്ചേരി, ദേവസിക്കുട്ടി പൈനാടത്ത്, ബേബി, പാറേക്കാട്ടിൽ, ഇ.കെ. മുരളി, കെ.പി. ജുഗുനു എന്നിവർ സംസാരിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിനായ് 101 അംഗ എക്സിക്യുട്ടീവ് കമ്മിറ്റിയും 50l അംഗ ജനറൽ കമ്മിറ്റിയും ഭാരവാഹികളായി പി.ടി. പോൾ (ചെയർമാൻ), സി.കെ. സലിംകുമാർ (കൺവീനർ), പി.വി. ടോമി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.