അങ്കമാലി: മാതൃഭാഷാ ദിനത്തിൽ കെ.പി.സി.സി. വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'അമൃതം മലയാളം' എന്ന പേരിൽ 'ഗുരുവന്ദനം' സംഘടിപ്പിച്ചു. അങ്കമാലി നിയോജക മണ്ഡലത്തിലെ ഹൈസ്കൂൾ - ഹയർസെക്കൻഡറി വിദ്യാലയത്തിൽപെടുന്ന 50ൽ പരം ഭാഷാ അദ്ധ്യാപകരെ ആദരിച്ചു. ബെന്നി ബഹനാൻ എം.പി. ഉദ്ഘാടനം നിർവഹിച്ചു .കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും എത്രത്തോളം മലയാളം ഉപയോഗിക്കാൻ കഴിയുമെന്നത് മലയാളഭാഷയ്ക്ക് മുന്നിലുള്ള സാദ്ധ്യതയും വെല്ലുവിളിയുമാണെന്ന് ബെന്നി ബഹനാൻ എം. പി പറഞ്ഞു. കെ.പി.സി.സി വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പ്രശസ്ത സഹിത്യകാരൻ സിപ്പി പളളിപ്പുറം ഭാഷാ അദ്ധ്യാപകരെ ആദരിച്ചു.
കാലടി സംസ്കൃത സർവകലാശാല അദ്ധ്യാപകൻ ഷാജി ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. സിസ്റ്റർ മരിയ ഫ്രാൻസിസ് സംസാരിച്ചു . വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ,ജില്ലാ ജനറൽ സെക്രട്ടറി ബാബു കാവലിപ്പാടൻ, പ്രോഗ്രാം കോർഡിനേറ്റർ ഡൈമിസ് ഡേവിസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസികുട്ടി, ശ്രീമൂലനഗരം മോഹൻ,സെൻജോ പുളിയനം,മാർട്ടിൻ മാത്യു, ജോജോ ജോൺ, ബിന്ദു സുരേഷ് എന്നിവർ സംസാരിച്ചു.