കൊച്ചി: അന്താരാഷ്ട്ര മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ദേശീയ നിയമ സർവകലാശാലയിൽ (നുവാൽസ്) സൻസ്‌കൃതിയെന്ന പേരിൽ ഒരാഴ്ച നീളുന്ന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു.
വൈസ്ചാൻസലർ പ്രൊഫ. ഡോ.കെ.സി. സണ്ണി അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ എം.ജി സർവകലാശാല മുൻ വൈസ്ചാൻസലർ പ്രൊഫ.ഡോ. സിറിയക് തോമസ് മുഖ്യാഥിതിയായിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പവും അതിനനുസരിച്ച് രൂപപ്പെട്ട സംസ്‌കാരവുമാണ് ഭരണഘടനാ സംവിധാനത്തെ നിലനിറുത്തുന്നതെന്ന് സിറിയക് തോമസ് അഭിപ്രായപ്പെട്ടു. നുവാൽസ് വിദ്യാർത്ഥികൾക്കായി ചിത്രരചന, പോസ്റ്റർ നിർമ്മാണം, കാലിഗ്രാഫി എഴുത്ത്, കവിതാ പാരായണം, വീഡിയോ നിർമ്മാണം എന്നിവയിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.