post

കൊച്ചി: മദ്ധ്യമേഖല തപാൽ അദാലത്ത് മാർച്ച് 14ന് രാവിലെ 11ന് കടവന്ത്ര ഗാന്ധിനഗർ മാവേലിറോഡിലുള്ള മദ്ധ്യമേഖലാ പോസ്റ്റ്മാസ്റ്റർ ജനറൽ ഓഫീസിൽ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി നടത്തും. മാവേലിക്കര, ആലപ്പുഴ, ചങ്ങനാശരി, കോട്ടയം, ഇടുക്കി, ആലുവ, എറണാകുളം, ഇരിങ്ങാലക്കുട, തൃശൂർ, ലക്ഷദ്വീപ് ഡിവിഷനുകൾക്ക് കീഴിലുള്ള പോസ്റ്റ് ഓഫീസുകളിലെ കൗണ്ടർ സേവനങ്ങൾ, സേവിംഗ്സ് ബാങ്ക്, മണിയോർഡർ തുടങ്ങിയവ സംബന്ധിച്ച പരാതികൾ അദാലത്തിൽ പരിഗണിക്കും. adpgcr.keralapost@gmail.com, pmgcr.keralapost@gmail.com എന്ന ഇ മെയിലിലോ എം.പി. രമേശ്, അസിസ്റ്റന്റ് ഡയറക്ടർ (പബ്ലിക് ഗ്രീവൻസസ്), ഓഫിസ് ഒഫ് ദ പോസ്റ്റ്മാസ്റ്റർ ജനറൽ, സെൻട്രൽ റീജിയൺ, കൊച്ചി 682020 എന്ന വിലാസത്തിലോ മാർച്ച് മൂന്നിനകം പരാതികൾ അയയ്ക്കാമെന്ന് അധികൃതർ അറിയിച്ചു.