മുവാറ്റുപുഴ: മാതൃത്വം സ്ത്രീശാക്തീകരണത്തിനുള്ള ആയുധമാകണമെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാനപ്രസിഡന്റ്‌ കെ. എം. വർഗീസ് പറഞ്ഞു. ഹൃദയപൂർവ്വം അമ്മയ്‌ക്കൊപ്പം സ്നേഹക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാന കമ്മിറ്റി അംഗം കെ. എൻ .ഷീബ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അമ്മമാരെ ആദരിച്ചു

പ്രതിഭാസംഗമം മുവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രൊഫ.ജോസ് അഗസ്റ്റിനും കുഞ്ഞിളം കയ്യിൽ സമ്മാനം നഗരസഭാ വൈസ് ചെയർപേഴ്സൻ സിനി ജോസും ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച പി .റ്റി .എ അംഗങ്ങളെ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ മേഴ്‌സി ജോർജ് ആദരിച്ചു.ജില്ലയിലെ മികച്ച എൽ. പി സ്കൂളിനുള്ള സെന്റർ ഒഫ് എക്സലൻസ് അവാർഡ് കെ. എം .എൽ .പി സ്കൂളിന് നൽകി. പി.ജി. ബീനാകുമാരി,നജ്ലാ ഷാജി, റസീന സി. മുഹമ്മദ്,കബീർ പൂക്കാട്ടൂശ്ശേരിൽ,ഷൈല സലിം,സെവി പൂവൻ,നെജീർ യൂ.എൻ,സൽമ നൗഷാദ് കെ.എ.ഹസൻ,പി.പി .ബഷീർ,ഷമീർ വി.എ, ടി.വൈ. ജോയി,കെ.കെ. രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം .കെ. മുഹമ്മദ്‌ സ്വാഗതവും താലൂക്ക് പ്രസിഡന്റ്‌ അജി ചാക്കോ നന്ദിയും പറഞ്ഞു.