കൊച്ചി: വന്യമൃഗങ്ങൾക്കൊപ്പം മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നൽകി മൃഗസംരക്ഷണനിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കർഷക യൂണിയൻ (എം) ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി.
കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റും ട്രാവൻകൂർ സിമന്റ്‌സ് ചെയർമാനുമായ ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് സജിമോൻ ജേക്കബ്, സംസ്ഥാന നേതാക്കളായ എം.എം. ഫ്രാൻസിസ്, വി.വി. ജോഷി, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് റോമി മാത്യു, ജോസി പി. തോമസ്, ധനീഷ് മാഞ്ഞൂരാൻ, ജോയി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു