മൂവാറ്റുപുഴ: സി.പി.എം സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന വാർത്താപത്രികയായ റെഡ് @ കൊച്ചിയുടെ മൂവാറ്റുപുഴ ഏരിയാതല പ്രകാശനം നടത്തി. മൂവാറ്റുപുഴ ഏരിയാ സ്വാഗത സംഘം ഓഫീസിൽ ചേർന്ന യോഗത്തിൽ മൂവാറ്റുപുഴയുടെ ചരിത്രഗ്രന്ഥകാരൻ എസ്. മോഹൻദാസ് കവി ജയകുമാർ ചെങ്ങമനാടിന് റെഡ് @ കൊച്ചിയുടെ പ്രതി നൽകി പ്രകാശനം ചെയ്തു. സി.പി.എം ഏരിയാസെക്രട്ടറി കെ .പി .രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ ചെങ്ങമനാട്,സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ ടി .എൻ .മോഹനൻ, കെ .എൻ. ജയപ്രകാശ്, സജി ജോർജ് എന്നിവർ സംസാരിച്ചു.