പെരുമ്പാവൂർ: എല്ലാ വീട്ടിലും വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെ കുതിരപ്പറമ്പ് നൂറുൽ ഹുദാ മദ്റസയിൽ എന്റെ മദ്റസ എന്റെ പച്ചക്കറി തോട്ടം എന്ന പേരിലുള്ള പച്ചക്കറി വിത്തു പാകിയതിന്റെ ഉദ്ഘാടനം ജമാഅത്ത് പ്രസിഡന്റ് ടി.പി മക്കാർപിള്ള ഹാജി നിർവഹിച്ചു. വിദ്യാർത്ഥികളിലൂടെ വീടുകളിലെത്തിച്ച് പച്ചക്കറിയിൽ സ്വയംപര്യാപ്തത നേടുക എന്നതാണ് ലക്ഷ്യം.
ഉസ്താദുമാരുടെയും കമ്മിറ്റി ഭാരവാഹികളുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്വത്തിൽ മദ്റസ വിദ്യാർത്ഥികളാണ് നട്ട് പരിപാലിക്കുന്നത്. ഏറ്റവും നല്ല പരിപാലനം നടത്തുന്ന വിദ്യാർത്ഥിക്ക് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ജമാഅത്ത് ഖത്തീബ് അബ്ദുറഹ്‌മാൻ അഹ്സനി, നൂറുൽ ഹുദാ മദ്റസയിലെ പ്രധാന അദ്ധ്യാപകൻ അബ്ദുൽ ജബ്ബാർ ദാരിമി, മറ്റു അദ്ധ്യാപകരായ അബ്ബാസ് മുസ്ലിയാർ, ഷരീഫ് മുസ്ലിയാർ, മുഹമ്മദാലി മുസ്ലിയാർ, ജമാഅത്ത് ജനറൽ സെക്രട്ടറി കെ.കെ. ഷാജഹാൻ, കമ്മിറ്റി അംഗങ്ങളായ എം.വി മുഹമ്മദ്, പി.എ. നാസ്സർ, വി.എ. നാസർ, പി.എ. കൊച്ചാഹമ്മദ്, വി.ഇ മുഹമ്മദ്, ഹക്കീം, പി.ടി.എ പ്രസിഡന്റ് ഷിഫാസ്, പി.ടി.എ അംഗങ്ങളായ ഹുസൻ, അൻവർ, അബ്ദുറഹിം തുടങ്ങിയവർ പങ്കെടുത്തു.