കൊച്ചി: കോലഞ്ചേരിയിൽ 25ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ പ്രാരംഭമായി നാളെ (വ്യാഴം) ഉച്ചയ്ക്ക് 2.45 ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പതാക ഉയർത്തും. തുടർന്ന് സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേരുമെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.
ഏഴ് മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കാൻ സമ്മേളിക്കുന്ന അസോസിയേഷൻ ഓൺലൈനായാണ് നടത്തുന്നത്. മാനേജിംഗ് കമ്മിറ്റി നാമനിർദ്ദേശംചെയ്ത 11പേരിൽനിന്നാണ് 7 പേരെ തിരഞ്ഞെടുക്കുന്നത്. ഫാ. എബ്രഹാം തോമസ്, ഫാ. അലക്‌സാണ്ടർ പി. ഡാനിയേൽ, ഫാ. എൽദോസ് ഏലിയാസ്, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ.ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വർഗീസ് കെ. ജോഷ്വാ, ഫാ. വർഗീസ് പി. ഇടിച്ചാണ്ടി, ഫാ. വിനോദ് ജോർജ്, ഫാ. യാക്കോബ് തോമസ്, ഫാ. സഖറിയ നൈനാൻ ചിറത്തലാട്ട് എന്നിവരാണ് മെത്രാപ്പൊലീത്തൻ സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പ് നടപടികളുടെ മുഖ്യവരണാധികാരി മുൻ ചീഫ് സെക്രട്ടറിയായിരുന്ന സി.കെ. മാത്യു ആയിരിക്കും.