മൂവാറ്റുപുഴ: മൂവാറ്റുപുഴ നിർമ്മല കോളേജ് എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലിംഗനീതി സത്യമോ, മിഥ്യയോ? എന്ന വിഷയത്തിൽ സെമിനാർ നടന്നു. കോളേജ് പ്രിൽസിപ്പൽ ഡോ. കെ. വി. തോമസ് ഉദ്ഘാടനം നിർവഹിച്ചു. പ്രസിദ്ധ എഴുത്തുകാരിയും സുമൂഹ്യപ്രവർത്തകയുമായ വിജയരാജമല്ലികയും കില റിസേർച്ച് അസോസിയേറ്റ് അമൃതയും മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസേഴ്‌സായ ഡോ. സി. ബിജി എം .പി, ഡോ. രാജേഷ്‌കുമാർ, പ്രോഗ്രാം കോ-ഓർഡിനേറ്റേർമാരായ കൃഷ്ണജ, ബബിത, വോളണ്ടിയർ സെക്രട്ടറിമാരായ ജെറിൻ കെ. ജോൺ, ഡെൽനാ ജോസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.