കാലടി: നീലീശ്വരം എസ്.എൻ ഡി.പി.ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ ലോഡ് ബേഡൻ പവലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സർവ്വ മത പ്രാർത്ഥന, മലയാറ്റൂർ മണപ്പാട്ടുചിറ തടാകത്തിലേക്ക് സൈക്കിൾ ഹൈക്ക്, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി. സ്കൂൾ പ്രിൻസിപ്പൽ ആർ .ഗോപി , സ്കൗട്ട് മാസ്റ്റർ സിബിൻ എൻ.ബി, ഗൈഡ് ക്യാപറ്റൻ ലെനിജ എം.ആർ. എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.