പെരുമ്പാവൂർ: ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള സ്വയംപ്രതിരോധ പരിശീലനത്തിന്റെ ഭാഗമായി ചേരാനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ചാർളി തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം.ഒ. ജോസ്, ബി.ആർ.സി പ്രോഗ്രാം ഓഫീസർ മീന ജേക്കബ്, പ്രിൻസിപ്പൽ പി. മാലിനി, ഹെഡ്മിസ്ട്രസ് എം.ജി. അനിത, എൽ.പി. സിന്ധു, കെ.ഒ. ഫ്രാൻസിസ്, കരാട്ടെ ഇൻസ്ട്രക്ടർമാരായ അർജുൻ, പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു. 7മുതൽ 12വരെയുള്ള ക്ലാസുകളിലെ 35 പെൺകുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്.