കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രസിഡന്റ് കെ.സി മാർട്ടിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ .സി. ഉഷാകുമാരി, അംഗങ്ങളായ കെ. പി. സുകുമാരൻ, വി .എം. ഷംസുദ്ദീൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. അനിൽ, ഡോ.മെറിൻ ഐ.സി.ഡി.എസ് സൂപ്പർവൈസർ പി.സി. സീന,വികലാംഗക്ഷേമ കോർപറേഷനിലെ ഡോ.അഖിൽ,കോഡിനേറ്റർ സ്റ്റെഫിൻ, എന്നിവർ പങ്കെടുത്തു.