കൊച്ചി: ശമ്പള പരിഷ്‌കരണ കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് കൺസ്ട്രക്ഷൻ കോർപ്പറേഷൻ പെൻഷനേഴ്‌സ് അസോസിയേഷൻ ഇന്ന് രാവിലെ 11ന് വൈറ്റിലയിലുള്ള നിർവഹണ ഓഫീസിന് മുന്നിൽ സത്യാഗ്രഹം നടത്തും. 2009ലെ ശമ്പള പരിഷ്‌കരണ കുടിശിക ആവശ്യപ്പെട്ടാണ് സമരം. അസോസിയേഷൻ പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്യും. കെ.എൻ. ഗോപി, ടി.സി. സൻജിത്ത്, എം.പി. രാധാകൃഷ്ണൻ, എൻ. കൃഷ്ണൻകുട്ടി, സി.ടി. രവീന്ദ്രൻ, എ.പി. ഷാജി, വി.എസ്. സുനിൽകുമാർ എന്നിവർ സംസാരിക്കും.