മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് 42-ാമത് നിക്ഷേപസമാഹരണ യജ്ഞത്തിന് തുടക്കമായി. മാർച്ച് 31വരെ 5കോടിരൂപ നിക്ഷേപം സ്വീകരിക്കാനും നിക്ഷേപകരുടെ വീടുകൾ ജീവനക്കാരും ബോർഡ് അംഗങ്ങളും കൂടി സന്ദർശിക്കുവാനും തീരുമാനിച്ചു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി.എ കബീർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി. വിദ്യ സ്വാഗതം പറഞ്ഞു. സെക്രട്ടറി അമൽരാജ് ഓരോ ദിവസത്തേയും ടാർജറ്റ് സംബന്ധിച്ച് വിശദീകരിച്ചു.
നിക്ഷേപ സമാഹരണത്തിന്റെ ആദ്യനിക്ഷേപം മുഹമ്മദ് ടി.ബി തൊങ്ങനാലിൽനിന്ന് സ്വീകരിച്ചു. ബോർഡ് മെമ്പർമാരായ സുലൈഖ അലിയാർ, അനസ് കൊച്ചുണ്ണി, നൗഷീർ കെ.എ, റോയ് പോൾ, പി.കെ. ഐസക്, മിനിജയൻ ജീവനക്കാരായ റഹ്മബീവി, മുഹിയദ്ദീൻ സി.എ, ഷീബ സി.കെ, മറിയം ഒ.പി, ചിഞ്ചു എന്നിവർ പങ്കെടുത്തു.