
കൊച്ചി: വന്യമൃഗശല്യം ഉൾപ്പെടെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കാർഷിക കമ്മിഷനെ നിയോഗിക്കണമെന്ന് നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന സമിതിയോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് സംസ്ഥാന ചെയർമാൻ പി.എം. ജോസഫ് പറഞ്ഞു.
കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളിറങ്ങുന്നത് തടയാൻ വനമേഖലയിൽ കോൺക്രീറ്റ് മതിലുകൾ നിർമ്മിക്കണം. കൃഷിക്കും കർഷകരുടെ ജീവനും ഭീഷണിയായി ആന, പുലി, കാട്ടുപന്നി എന്നിവയുടെ ശല്യം വൻതോതിൽ വർദ്ധിച്ചു.
കുട്ടനാട്ടിൽ തലവില വർദ്ധിപ്പിച്ച് ഇടനിലക്കാരെ ഒഴിവാക്കി നെല്ല് സംഭരിക്കണം. നാണ്യവിളകളുടെ താങ്ങുവില വർദ്ധിപ്പിക്കണം. റൂൾ 64 പ്രകാരം നൽകിയ പട്ടയങ്ങൾ ഉപാധികൾ ഒഴിവാക്കി ചെറിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നൽകി ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.