ആലങ്ങാട്: കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സംരംഭകത്വ പ്രോത്സാഹന പദ്ധതിയായ കെ.സി.എഫ്.വിയുടെ ഭാഗമായ കരുമാല്ലൂർ പഞ്ചായത്തിലെ വനിതാ സംരംഭകർക്ക് സഹായ വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് വിതരണോദ്ഘാടനം നടത്തി. ഭക്ഷ്യ സംസ്‌ക്കരണം, വിൽപന, ഉത്പാദന വിതരണം, പരിശീലനം, മൃഗപരിപാലനം തുടങ്ങിയ വിഭാഗങ്ങളിൽപെട്ട 25 സംരംഭകർക്കാണ് 7.45 ലക്ഷം രൂപയുടെ സഹായം. ചടങ്ങിനുശേഷം പദ്ധതി വിശദീകരണവും പഠനക്ലാസും നടന്നു. കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ മാനേജർ ദീപക് ജി, സോഷ്യൽ ഡവലപ്‌മെന്റ് കൺസൾട്ടന്റ് ഡോ. എം.പി. ആന്റണി, മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ ഓഫീസർ ശ്രുതി കെ.വി. എന്നിവർ ക്ലാസുകൾ നയിച്ചു. പഞ്ചായത്ത് അംഗങ്ങളും ഫൗണ്ടേഷൻ പ്രതിനിധികളും പങ്കെടുത്തു. ആദ്യ ഘട്ടത്തിൽ 5 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.