ഫോർട്ട്കൊച്ചി: നിലംതരം മാറ്റവുമായി ബന്ധപ്പെട്ട് ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസിലെ ജൂനിയർ സൂപ്രണ്ട് മുതൽ ടൈപ്പിസ്റ്റ് വരെയുളള ജീവനക്കാരെ അന്യായമായ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിലിന്റെ സംഘടനയായ കെ.ആർ.ഡി.എസ്.എ യുടെ നേതൃത്വത്തിൽ കൊച്ചി ആർ.ഡി.ഒ ഓഫിസു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഹുസൈൻ പതുവന ഉദ്ഘാടനം ചെയ്തു.