ഫോർട്ടുകൊച്ചി: സ്മാർട്ട് സിറ്റിയുടെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ നടക്കുന്ന ജോലികളുടെ സാമഗ്രികളും അവശിഷ്ടങ്ങളും ഫോർട്ടുകൊച്ചി കാർത്തികേയക്ഷേത്ര മൈതാനിയിൽ നിക്ഷേപിച്ചതിനെ തുടർന്ന് ഭക്തർ വലയുന്നു. മാസങ്ങളായി ഇവ ക്ഷേത്രവളപ്പിൽ കിടക്കുകയാണ്.

ക്ഷേത്രത്തിൽ ഉത്സവം, ശിവരാത്രി ബലി ചടങ്ങുകൾ നടക്കാനിരിക്കേ മാലിന്യം ഉടൻ നീക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ ആവശ്യപ്പെട്ടു. ഡിവിഷൻ കൗൺസിലർ, പ്രതിപക്ഷ നേതാവ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ എന്നിവരെ വിവരം നേരിട്ട് ധരിപ്പിച്ചു. എം.എൽ.എയ്ക്കും ഉടൻ പരാതി നൽകും.