ആലുവ: അദ്വൈതാശ്രമത്തിലെ ഗുരുമന്ദിരംകടവ് നവീകരണം പൂർത്തിയാക്കാൻ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. എന്നാൽ ഇന്നലെ കോൺക്രീറ്റിംഗ് ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. ഇന്നും കോൺക്രീറ്റിംഗ് തുടരും. നവീകരണം നാളെയോ മറ്റെന്നാളോ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ കോൺക്രീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ഇറിഗേഷൻ വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പ്രവീൺ ലാൽ, അസിസ്റ്റന്റ് എൻജിനിയർ ടി.എം. സുനിത എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമ്മാണം നടക്കുന്നത്.